“സൈബര്‍ സേഫി”-ല്‍ ഇരുമ്പനം സ്കൂളും

അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ വാരാഘോഷത്തോടനുബന്ധിച്ച് കൊച്ചി സൈബര്‍ പോലീസ് സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ട ദേശീയ സൈബര്‍ സുരക്ഷാ സെമിനാറില്‍ സ്കൂളിലെ “സ്വതന്ത്ര സോഫ്റ്റ്​വെയര്‍ കൂട്ടായ്മയിലെ” അംഗങ്ങളായ അധ്യാപകരും വിദ്യാര്‍ത്ഥികളും സജീവമായി പങ്കെടുത്തു.  ദേശീയ തലത്തില്‍ നടന്ന ഓണ്‍ലൈന്‍ പോസ്റ്റര്‍ കോമ്പറ്റീഷനില്‍ പങ്കെടുത്ത സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാത്ഥിയായ അഭിനവ് തോമസ് രണ്ടാം സ്ഥാനവും അധ്യാപകനായ തോമസ് യോയാക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആഗസ്റ്റ് എട്ടാം തിയതി നടന്ന സൈബര്‍ സുരക്ഷാ എക്സിബിഷനില്‍ വിദ്യാര്‍ത്ഥികളായ റിമല്‍ മാത്യു, അഭിനവ് തോമസ്, മനു സി കൌമ, കുര്യന്‍ ജോര്‍ജ്, അമല്‍, വിവേക് എന്നിവരും അധ്യാപകരായ തോമസ് യോയാക്ക്, സനല്‍ കുമാര്‍ എന്നിവരും പങ്കെടുത്തു. യൂസര്‍ അധിഷ്ഠിതമായ കമ്പ്യൂട്ടര്‍ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, അന്യ ഭാഷാ ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ സബ്ടൈറ്റിലുകള്‍ നല്‍കുന്നവിധം, ടെക്സ്റ്റ് ഫയലുകളെ ശബ്ദമാക്കി മാറ്റുന്ന “ധ്വനി”, എന്നിവ കൂടാതെ കമ്പൂട്ടറിന്റെ ഹാര്‍ഡ്​വെയര്‍ ഭാഗങ്ങളുടെ പ്രദര്‍ശനവും സ്കൂളിന്റെ സ്റ്റാളില്‍ ഒരുക്കിയിരുന്നു. കാണികളുടെ തിരക്കുകൊണ്ടും വിദ്യാര്‍ത്ഥികളുടെ അവതരണ പാടവം കൊണ്ടും  ഏറ്റവും ശ്രദ്ധേയമായ സ്റ്റാള്‍ എന്ന അഭിപ്രായവും സ്കൂളിന്റെ സ്റ്റാള്‍ നേടി.

Advertisements